കോഴിക്കോട് മായനാട് നിന്നു കാണാതായ ശേഷം തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്ന അവകാശവാദവുമായി കേസിൽ പൊലീസ് അന്വേഷിക്കുന്ന മുഖ്യപ്രതി നൗഷാദ്. സൗദിയിൽ നിന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് നൗഷാദിന്റെ വെളിപ്പെടുത്തൽ.
ഹേമചന്ദ്രൻ തൻ്റെ വീട്ടിൽ വന്ന് മൈസൂരിൽ നിന്ന് പൈസ കിട്ടാനുണ്ടെന്നു പറഞ്ഞു. വീട്ടിൽ കിടക്കാൻ അനുവദിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു. രാവിലെ നോക്കുമ്പോൾ ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.രാവിലെ മൃതദേഹം കണ്ടപ്പോൾ എന്തു ചെയ്യണം എന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുക അല്ലാതെ മറ്റു വഴിയില്ല എന്ന് അവർ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേർന്ന് കുഴിച്ചിട്ടത്. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണ്. അല്ലാതെ മർദിച്ചു കൊലപ്പെടുത്തിയെന്നു പറയുന്നതെല്ലാം തെറ്റാണ്. ചെയ്ത തെറ്റിന് ജയിലിൽ കിടക്കാൻ തയാറാണ്. എന്നാൽ ചെയ്യാത്ത തെറ്റിന് ജയിൽ കിടക്കാൻ തയാറല്ല” – നൗഷാദ് വിഡിയോയിൽ പറയുന്നു.രണ്ടുമാസത്തെ വിസ്റ്റിങ് വീസയിലാണ് താൻ ഇപ്പോൾ ഗൾഫിലെത്തിയതെന്നും പൊലീസിനു മുന്നിൽ ഹാജരാകുമെന്നും നൗഷാദ് വിഡിയോയിൽ പറയുന്നുണ്ട്. മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെടുന്നുണ്ട്.

