വന്‍ പ്രതീക്ഷയോടെ എത്തിയ കങ്കുവ വലിയ നെഗറ്റീവ് റിവ്യൂകളാണ് ആദ്യ ദിനത്തില്‍ നേടിയത്. എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ശിവ അടക്കം സൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രത്തിന് ലഭിച്ച നെഗറ്റീവ് കമന്‍റിനെ തള്ളികളഞ്ഞാണ് പ്രതികരിച്ചത്. രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ ചിത്രം. അത് വളരെ നന്നായി വന്നിട്ടുണ്ട്. പ്രേക്ഷകര്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ഞാനും വളരെ ആഹ്ളാദവാനാണ്. ആദ്യദിനം പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കണ്ടത് ഗംഭീര അനുഭവമായിരുന്നു എന്നാണ് ശിവ പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കെഇ ജ്ഞാനവേല്‍ രാജയും ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നു. ചെന്നൈയില്‍ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് കെഇ ജ്ഞാനവേല്‍ രാജ ചിത്രത്തിന് ലഭിച്ച സമിശ്ര പ്രതികരണം സംബന്ധിച്ച് പ്രതികരിച്ചത്. “പല സിനിമകൾക്കും ആദ്യദിനത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത്. എന്നാൽ പിന്നീട് അവയുടെ സ്ഥിതി മാറുകയാണ് ചെയ്യാറ്. കങ്കുവയുടെ കാര്യത്തിലും ഞാൻ അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു. ചിത്രത്തിന്‍റെ മൊത്തം ശബ്ദത്തില്‍ പ്രശ്നമുണ്ടെന്ന് ഞങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്” കെഇ ജ്ഞാനവേല്‍ രാജ പറഞ്ഞു.നവംബര്‍ 15 വൈകീട്ടോ, 16നോ ഇത് പരിഹരിക്കുമെന്ന് ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു.