പ്രമുഖ സാഹിത്യകാരൻ ഷാജി ഐപ്പ് വേങ്കടത്ത് അന്തരിച്ചു

സാഹിത്യകാരൻ കോട്ടയം തിരുവഞ്ചൂർ വേങ്കടത്ത് ഷാജി ഐപ്പ് അന്തരിച്ചു.70 വയസായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 22 ന് കോട്ടയത്ത് വച്ചുണ്ടായ അപകടത്തെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. റിട്ട. ഗവണ്മെന്റ് പ്രസ്സ് ഉദ്യോഗസ്ഥനാണ്.ദീർഘകാലമായി കോട്ടയം പബ്ലിക് ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗവുമായി സേവനമനുഷ്ഠിച്ച് വന്നിരുന്ന അദ്ദേഹം, കോട്ടയത്തിൻ്റെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു.

അമ്മ മനസ്സ്, ഡെയിഞ്ചർ ഡിസ്കവറി, ഇടനാഴി, കാട് ഒരു വിസ്മയം, ഔദ്യോഗിക ഭാഷാ നിഘണ്ടു, നന്മകൾക്ക് ഒരു കാലം, മണ്ണിനുണ്ടൊരു മനസ്സ് എന്നിവയാണ് ഷാജി വേങ്കടത്തിൻ്റെ പ്രധാന കൃതികൾ.കുഞ്ഞുണ്ണിമാഷ് ബാലസാഹിത്യ അവാർഡ്, ഷിക്കാഗോ പ്രവാസി മലയാളി സംഘടനയുടെ ബ്രില്ല്യൻ്റ് അവാർഡ്, തുടങ്ങി നിരവധി പുരസ്കാരങ്ങൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്. ഭാര്യ: സാറാമ്മ ജോർജ്.മക്കൾ: അനിത മേരി ഐപ്പ് (വൺഇന്ത്യ മലയാളം), ബിനിത സൂസൻ ഐപ്പ് (സ്റ്റാഫ്‌ നഴ്‌സ്‌ പാലക്കാട്‌). മരുമക്കൾ: ജോഷി കുര്യൻ (ഏഷ്യാനെറ്റ്‌ ന്യൂസ്‌), ബബിൻ തോമസ് (സ്റ്റാഫ് നഴ്‌സ്‌, മുത്തൂറ്റ് സ്‌നേഹാശ്രയ) സംസ്ക്കാരം പിന്നീട് മണർകാട് സെൻ്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....