സ്ത്രീധനം നൽകാത്തതിൽ പ്രതിഷേധം; യുപിയിൽ അച്ഛൻ കുഞ്ഞിനെ തല കീഴായി തൂക്കി നടന്നു

ഉത്തർപ്രദേശിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനോട് അച്ഛന്റെ ക്രൂരത.റാംപൂരിൽ അച്ഛൻ കുഞ്ഞിനെ തല കീഴായി തൂക്കി നടന്നു. സ്ത്രീധനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. കുഞ്ഞിനെ പിടിച്ചുകൊണ്ട് നടക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടുപ്പെല്ലിന് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ലക്ഷം രൂപയും കാറുമാണ് റാംപൂർ സ്വദേശി സഞ്ജു സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്.ഭാര്യയുടെ കുടുംബത്തെ സമ്മർദത്തിലാക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് അച്ഛന്റെ പ്രതികരണം.ഇയാൾ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ഭാര്യ സുമന്‍ പറഞ്ഞു. വിവാഹം നടന്നത് 2023ലാണെന്നും അന്ന് മുതല്‍ ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കുകയാണെന്നും സുമന്‍ പറഞ്ഞു. അതേസമയം സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....