ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ഒച്ചിനെ കണ്ടതായി പരാതി

തൃശൂർ ഒല്ലൂർ സെൻ്ററിൽ പ്രവർത്തിക്കുന്നഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ഒച്ചിനെ കണ്ടതായി പരാതി. ഹോട്ടലിൽനിന്ന് പാഴ്‌സലായി വാങ്ങിയ മന്തി റൈസിലാണ് ഒച്ചിനെ കണ്ടെത്തിയത്. സഹോദരിക്ക് വേണ്ടി പാഴ്‌സലായി വാങ്ങിയ മന്തി വീട്ടിലെത്തി തുറന്ന് ഭക്ഷിക്കുന്നതിനിടയിലാണ് ഒച്ചിനെ കണ്ടത്. ഉടനെ ഇവർ ഭക്ഷണം മതിയാക്കി കളയുകയായിരുന്നു. എന്നാൽ കളയുന്നതിന് മുമ്പ് ഇവർക്ക് അടുപ്പമുള്ള ഒരു മാധ്യമപ്രവർത്തകന് ഇതിൻ്റെ വീഡിയോ അയച്ച് നൽകിയത് ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്ലടക്കം പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.
സംഭവം അറിഞ്ഞ് കോർപ്പറേഷൻ ഒല്ലൂർ സോണൽ ആരോഗ്യ വിഭാഗം ഹോട്ടലിൽ മിന്നൽ പരിശോധന നടത്തി.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...