കൊല്ലം കൊട്ടാരക്കര ബിവറേജസിൽ ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ രഞ്ജിത്തും ജിൻസണും പിടിയിൽ.

ഇരുവരും പോലീസിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ബിവറേജസിലെ ബില്ലിംഗ് സ്റ്റാഫായ ബേസിലിനെ പ്രതികൾ ആക്രമിച്ചത്. മദ്യം വാങ്ങാനെത്തിയവർ ജീവനക്കാരന്റെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ച് ഔട്ട്ലറ്റ്ലെറ്റിൽ കയറിയ വ്യക്തിയുമായി മദ്യം വാങ്ങാനെത്തിയ രണ്ടു പേർ തർക്കത്തിൽ ഏർപ്പെട്ടു. ഹെൽമറ്റ് ധരിച്ച് മദ്യം വാങ്ങുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ഔട്ട്ലറ്റ്ലെറ്റിലെ ജീവനക്കാരനെയും ഹെൽമറ്റ് ധരിച്ചയാളെയും ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തി. ജീവനക്കാരൻ ഫോൺ തട്ടിത്തെറിപ്പിച്ചതോടെ മറ്റൊരാൾ ബിയർ കുപ്പി കൊണ്ട് ബേസിലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവശേഷം അക്രമികൾ രക്ഷപെട്ടിരുന്നു. ജീവനക്കാരനായ ബേസിൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും കൊട്ടാരക്കര പോലീസ് വ്യക്തമാക്കിയിരുന്നു

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....