എംഎൽഎയുടെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്‌തുവെന്ന് യുവതിയുടെ പരാതി. കർണ്ണാടകയിലെ രാജരാജേശ്വരി നഗർ എം.എൽ.എ മുനിരത്നയ്ക്കെതിരെ നാൽപ്പതുകാരിയുടെ പരാതിയെ തുടർന്ന് ബെംഗളൂരു പോലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. മുനിരത്ന എംഎൽഎ, വാസന്ത, ചെന്നകേശവ, കമൽ എന്നിവരാണ് കേസിലെ പ്രതികൾ. 2023 ജൂൺ 11-ന് മാതിക്കെരെയിലെ ജെ.പി പാർക്കിനടുത്തുള്ള മുനിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. മുനിരത്നയും പരാതിക്കാരി യുവതിയും ബിജെപി പ്രവർത്തകരാണ്.