റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്‌എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ്, ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ സോഴ്‌സിംഗ് ഇവന്റായ ഗൾഫ് ഫൂഡിൽ വെച്ച് തങ്ങളുടെ ശീതള പാനീയ ബ്രാൻഡായ കാംപ കോള യുഎഇയിൽ പുറത്തിറക്കുന്നതായി അറിയിച്ചു.ഇന്ത്യൻ പാനീയ വ്യവസായത്തെ തകിടം മറിച്ച കാംപ കോള, ഈ മേഖലയിലെ മുൻനിര എഫ്&ബി ഗ്രൂപ്പായ അഗ്തിയ ഗ്രൂപ്പുമായി സഹകരിച്ചാണ് യുഎഇയിൽ കാംപ കോള പുറത്തിറക്കുന്നത്.“ഈ അരങ്ങേറ്റം റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്കുള്ള ആദ്യ പ്രവേശനത്തെ അടയാളപ്പെടുത്തുന്നു, കൂടാതെ ഈ മേഖലയോടുള്ള തങ്ങളുടെ ദീർഘകാല പ്രതിബദ്ധതയെ ഇത് ഉറപ്പിക്കുന്നു,” എന്ന് പ്രസ്താവനയിൽ പറയുന്നു.