ഇന്ത്യൻ സൈനികരെ പ്രശംസിച്ച് റഷ്യൻ യുവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ. ഗുഡ്ഗാവില്‍ താമിസിക്കുന്ന റഷ്യന്‍ യുവതി പോളിന അഗര്‍വാളിന്‍റെ വീഡിയോയാണ് വൈറലായത്. ഇന്ത്യ സുരക്ഷിതമാണ്, ജീവൻ പോലും പണയപ്പെടുത്തി സൈന്യം കാവലുണ്ട് എന്നും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.പോളിനയുടെ വിഡിയോ ഒറ്റ ദിവസം കൊണ്ട് ഒന്നേകാല്‍ ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ പോളിനയോട് നന്ദി പറഞ്ഞു. മറ്റ് ചിലര്‍ ഇന്ത്യന്‍ സൈന്യം കാവലുണ്ടെന്നും സമാധാനമായി ഇരിക്കാനും എഴുതി.എനിക്കിവിടെ സമാധാനമായി ഉറങ്ങാം, ഇന്ത്യൻ സേന ഉറങ്ങാതെ കാവലുള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം. എന്‍റെ റഷ്യക്കാരിയായ മുത്തശ്ശി വാര്‍ത്ത വായിച്ച് എന്നോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ചോദിച്ചു ഏത് വീട്. ഞാനിപ്പോൾ എന്‍റെ വീട്ടിലാണ് ഉള്ളത്. അത് ഇന്ത്യയിലെ ഗൂഡ്ഗാവിലാണ്. വിഡിയോയുടെ തുടക്കത്തില്‍ പോളിന പറയുന്നു.