‘ഇന്ത്യ സുരക്ഷിതമാണ്, ജീവൻ പോലും പണയപ്പെടുത്തി സൈന്യം കാവലുണ്ട്’; ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് റഷ്യൻ യുവതി

ഇന്ത്യൻ സൈനികരെ പ്രശംസിച്ച് റഷ്യൻ യുവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ. ഗുഡ്ഗാവില്‍ താമിസിക്കുന്ന റഷ്യന്‍ യുവതി പോളിന അഗര്‍വാളിന്‍റെ വീഡിയോയാണ് വൈറലായത്. ഇന്ത്യ സുരക്ഷിതമാണ്, ജീവൻ പോലും പണയപ്പെടുത്തി സൈന്യം കാവലുണ്ട് എന്നും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.പോളിനയുടെ വിഡിയോ ഒറ്റ ദിവസം കൊണ്ട് ഒന്നേകാല്‍ ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ പോളിനയോട് നന്ദി പറഞ്ഞു. മറ്റ് ചിലര്‍ ഇന്ത്യന്‍ സൈന്യം കാവലുണ്ടെന്നും സമാധാനമായി ഇരിക്കാനും എഴുതി.എനിക്കിവിടെ സമാധാനമായി ഉറങ്ങാം, ഇന്ത്യൻ സേന ഉറങ്ങാതെ കാവലുള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം. എന്‍റെ റഷ്യക്കാരിയായ മുത്തശ്ശി വാര്‍ത്ത വായിച്ച് എന്നോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ചോദിച്ചു ഏത് വീട്. ഞാനിപ്പോൾ എന്‍റെ വീട്ടിലാണ് ഉള്ളത്. അത് ഇന്ത്യയിലെ ഗൂഡ്ഗാവിലാണ്. വിഡിയോയുടെ തുടക്കത്തില്‍ പോളിന പറയുന്നു.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...