വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട കൊന്നമൂട്ടിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവാവ് അറസ്റ്റിൽ. വടശ്ശേരിക്കര സ്വദേശി ജസ്റ്റിൻ ആണ് അറസ്റ്റിലായത്.ജസ്റ്റിൻ വാഹനം ഓടിച്ചിരുന്നത് മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രി 10 മണിക്ക് ശേഷം പത്തനംതിട്ട കൊന്നമൂട്ടിലായിരുന്നു കാറും സ്കൂട്ടറും ഇടിച്ച് അപകടം ഉണ്ടായത്.അമിത വേഗതയിൽ ജസ്റ്റിൻ ഓടിച്ച കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓമല്ലൂർ സ്വദേശിയും ബസ് ഡ്രൈവറുമായ ജോബിൻ ആണ് അപകടത്തിൽ മരിച്ചത്.ജോബിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അടൂർ സ്വദേശി സുബിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സുബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. മഞ്ഞ അലർട്ട് 23/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,...

കേരളത്തിലെ ദേശീയപാത നിർമാണം: വീഴ്ച അന്വേഷിക്കാൻ കേന്ദ്രം മൂന്നം​ഗ സംഘത്തെ അയച്ചു

കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി...

കോട്ടയം വൈഎംസിഎ ബിൽഡിംഗിലെ കോഫി ഹൗസ് അടച്ചുപുട്ടുന്നു

കോട്ടയം വൈഎംസിഎ ബിൽഡിംഗിലെ കോഫി ഹൗസ് അടച്ചുപുട്ടുന്നു.ജീവനക്കാരുടെ കുറവും,കച്ചവടം കുറഞ്ഞതുമാണ് അടച്ചുപൂട്ടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. ഈ മാസം 30ന് പ്രവർത്തനം അവസാനിപ്പിക്കാൻ ഇന്ത്യാ...

ബൈക്ക് യാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ചു

ബൈക്ക് യാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ചു.ഓമല്ലൂർ പുത്തൻപീടിക നോർത്ത് കൊച്ചുമുറിയിൽ ജോബിൻ വർഗീസ് (31) ആണ് മരിച്ചത്. ജോബിന്റ ഒപ്പമുണ്ടായിരുന്ന കൊടുമൺ സ്വദേശി സുബിനെ...