ഇടതുമുന്നണിയിൽ സീറ്റ് വിഭജന ചർച്ചയും സ്ഥാനാർഥി നിർണയവും വൈകും

ഇടതുമുന്നണിയിൽ സീറ്റ് വിഭജന ചർച്ചയും സ്ഥാനാർഥി നിർണയവും വൈകും.ഇന്നലത്തെ എൽഡിഎഫ് യോഗത്തിൽ സീറ്റ് വിഭജനത്തിലെ അന്തിമധാരണ രൂപപ്പെടുമെന്നു കരുതിയിരുന്നെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ അൽപം കൂടി സമയമെടുക്കാമെന്നു തീരുമാനിച്ചു. കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ട പതിമൂന്നാം സീറ്റിൽ തീരുമാനവും ആയില്ല. കുറ്റ്യാടിയോ, പകരം മറ്റൊരു സീറ്റോ ആവശ്യപ്പെടുന്ന കേരള കോൺഗ്രസ് (എം) ഇക്കാര്യത്തിൽ ഉറപ്പു കിട്ടാത്തതിനാൽ, എറണാകുളം ജില്ലയിലെ ചില സീറ്റുകൾ വച്ചുമാറാമെന്ന സിപിഎമ്മിൻ്റെ ആവശ്യം സമ്മതിച്ചില്ല. ആന്റണി രാജുവിന്റെ അപ്പീൽ പരിഗണിക്കുന്നതു ഹൈക്കോടതി വെള്ളിയാഴ്‌ച ത്തേക്കു മാറ്റിയതോടെ ജനാധിപത്യ കേരള കോൺഗ്രസിൻ്റെ സീറ്റിൻ്റെ കാലത്തിൽ തീരുമാനമെടുക്കാനായില്ല.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...