കേരളത്തിൽ വോട്ടെടുപ്പ് വിഷു കഴിഞ്ഞ്

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിഷുവിനു ശേഷം. ഇന്നു കൊച്ചിയിലെത്തുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നാളെയും 7നുമായി ഔദ്യോഗിക യോഗങ്ങൾ പൂർത്തിയാക്കി ഡൽഹിയിലേക്കു മടങ്ങും. തുടർന്ന് 9, 10 തീയതികളിൽ ബംഗാൾ സന്ദർശി ക്കും. ഇതിനു ശേഷമാകും തിരഞ്ഞെടുപ്പു തീയ തി പ്രഖ്യാപിക്കുക. കേരള നിയമസഭയുടെയും അസം നിയമസഭയുടെയും കാലാവധി മേയ് 23നാണ് അവസാനിക്കുക. തമിഴ്‌നാട് – മേയ് 10, ബംഗാൾ – മേയ് 7, പുതുച്ചേരി – ജൂൺ 15 എന്നിങ്ങനെയാണ് മറ്റു സംസ്‌ഥാന നിയമസഭകളുടെ കാലാവധി.

സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ തയാറാക്കിയ വോട്ടർപട്ടികയാണ് അസം ഒഴികെ സംസ്‌ഥാനങ്ങളിൽ ഉപയോഗിക്കുക. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ സംസ്ഥാനങ്ങളിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ബംഗാളിലെ പട്ടിക യഥാർഥത്തിൽ അന്തിമമായിട്ടില്ല. 61 ലക്ഷത്തോളം പേരാണ് സംശയപ്പട്ടികയിലുള്ളത്. സുപ്രീം കോടതി നിർദേശപ്രകാരം നിയോഗിക്കപ്പെട്ട ജുഡീഷ്യൽ ഉദ്യോഗസ്‌ഥർ പട്ടിക പരിശോധിച്ച ശേഷമായിരിക്കും ഇവർക്ക് വോട്ട് ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...