‘ഇരിപ്പിടം ക്രമീകരിച്ചത് ഡൽഹി പോലീസ്’; മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങ് വിവാദത്തിൽ മറുപടിയുമായി BJP

ഡോ.മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങ് വിവാദത്തിൽ കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി ബിജെപി. സംസ്കാര ചടങ്ങിലെ ഇരിപ്പിടം ക്രമീകരിച്ചത് ഡൽഹി പോലീസെന്ന് ബിജെപിയുടെ വിശദീകരണം. പൂർണ്ണ സൈനിക ബഹുമതികളോടെ ആയിരുന്നു സംസ്കാരമെന്നും മൻമോഹൻ സിങ്ങുമായി അടുപ്പമുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി വിശദീകരിച്ചു.മരണത്തിൽപോലും കോൺഗ്രസ് രാഷ്ട്രീയം കാണുന്നുവെന്നാണ് ബിജെപിയുടെ വിമർശനം. അതേസമയം ഡോ. മൻമോഹൻ സിങ്ങിനെ കേന്ദ്രസർക്കാർ അപമാനിച്ചെന്ന ആരോപണം കടുപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസ്സപ്പെടുത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട് നൽകുമ്പോഴും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എഴുന്നേറ്റില്ലെന്നും പൊതുജനങ്ങളെ ഒഴിവാക്കിയെന്നും ആരോപണം. വേദിയിൽ കുടുംബാംഗങ്ങൾക്ക് നൽകിയത് മൂന്ന് കസേരകൾ മാത്രമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....