ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. സമാധാനം കൊണ്ടുവരാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സിപിഐഎം ഔദ്യോഗിക ഫേസ്ബുക്ക് പേജിലും കുറിപ്പ് പങ്കുവച്ചു.മത വിഭജന രാഷ്ട്രീയം ബംഗ്ലാദേശിനും ഇന്ത്യയ്ക്കും ദോഷകരമാണെന്നും സിപിഐഎം പിബി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശിന് സമാനമായി ഇന്ത്യയില്‍ ഹിന്ദുത്വശക്തികളും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുകയാണ്. മുസ്ലീം അടക്കമുളള ന്യൂനപക്ഷങ്ങളെയാണ് ഹിന്ദുത്വ ശക്തികള്‍ ഇവിടെ ലക്ഷ്യംവയ്ക്കുന്നതെന്നും സിപിഐഎം പി ബി വ്യക്തമാക്കി.