2025 ഫെബ്രുവരി 2 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.lbscentre.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. ആകെ 20,719 പേർ പരീക്ഷ എഴുതിയതിൽ 4,324 പേർ വിജയിച്ചു. 20.07 ആണ് വിജയ ശതമാനം.
സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വിവിധ രേഖകൾക്കൊപ്പം ഡയറക്ടർ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ്ടെ ക്നോളജി, പാളയം, തിരുവനന്തപുരം-33 വിലാസത്തിൽ അയക്കണം. സെറ്റ് സർട്ടിഫിക്കറ്റുകൾ ജൂൺ മാസം മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോറം ഏപ്രിൽ ഒന്നു മുതൽ വെബ്സെറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560311, 312, 313, www.lbscentre.kerala.gov.in