ഇഡി റെയ്ഡുമായി ബന്ധപ്പെട്ട ജോൺ ബ്രിട്ടാസിൻ്റെ ആരോപണം തള്ളി ശശി തരൂർ

സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെയും മരുമകൻ മുഹമ്മദ് റിയാസിൻ്റെയും വീട്ടിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട ജോൺ ബ്രിട്ടാസിൻ്റെ ആരോപണം തള്ളി ശശി തരൂർ.ഇഡി റെയ്ഡിൽ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് എങ്ങനെ പറയാൻ കഴിയുന്നുവെന്ന് തരൂർ ചോദിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ മുഖ്യമന്ത്രിയെ ബഹുമാനപൂർവമാണ് പരിഗണിച്ചത്. വീട്ടിലെത്തി കണ്ട് ഇപ്പോഴത്തെ മുഖ്യമന്ത്രി അദ്ദേഹത്തിന് ആദരം അറിയിച്ചു. അനുരഞ്ജന മനോഭാവമാണ് കോൺഗ്രസിൻ്തെന്നും തരൂർ കൂട്ടിച്ചേർത്തു. അരവിന്ദ് കെജരിവാളിനോട് ചെയ്‌തത്‌ പോലെ കോൺഗ്രസ് നേതൃത്വം പിണറായിയെ ഉന്നമിടാൻ ഇഡിയെ പ്രോത്സാഹിപ്പിച്ചെന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ ആരോപണം.മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിൻ്റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്‌ഡ് നടക്കുന്നത്. റെയ്ഡ് ഏകദേശം പൂർത്തിയായി.

Leave a Reply

spot_img

Related articles

പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി അനൗചിത്യ പരമാണെന്ന് അബിന്‍ വര്‍ക്കി

ആറന്മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സാഹചര്യം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന് അബിന്‍ വര്‍ക്കി എം...

ഗ്രാമീണ മേഖലകളില്‍ എല്‍പിജി സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 25 ദിവസമായി കുറച്ചതായി സുരേഷ് ഗോപി

ഗ്രാമീണ മേഖലകളില്‍ എല്‍പിജി സിലിണ്ടർ റീഫില്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ദിവസമായി കുറച്ചതായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്...

സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ ആശ്വാസമായി മഴയെത്തും

സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ ആശ്വാസമായി മഴയെത്തും .വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ഉയർന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് മഴ മുന്നറിയിപ്പും...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കട്ടിലിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ വീഴ്ച പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ 

തിരുവന്തപുരം : കഴിഞ്ഞമാസം 28 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 18-ാം വാർഡിൽ കട്ടിലിൽ നിന്നും വീണ 87 വയസുള്ള രോഗി ചികിത്സയിലിരിക്കെ...