ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയില്‍ നിരാശ പ്രകടിപ്പിച്ച് ശശി തരൂര്‍ എംപി.
ധൈര്യവും കഴിവും അപാരമായ നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചാണ് വിനേഷ് മുന്നേറിയത്. ഈ അയോഗ്യത എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും സംഭവത്തില്‍ താരത്തിൻ്റെ പരിശീലകര്‍ക്ക് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കണമെന്നും തരൂര്‍ പറഞ്ഞു.
‘വിനേഷ് ഫോഗട്ടിൻ്റെ ഇതുവരെയുള്ള വിജയം ശ്രദ്ധേയമാണ്. അപാരമായ ധൈര്യവും കഴിവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചാണ് അവര്‍ മുന്നേറിയത്. എന്നെ സംബന്ധിച്ചിടത്തോളം വിനേഷ് നമ്മുടെയെല്ലാവരുടെയും ഹൃദയം കീഴടക്കി.
സാങ്കേതികപരമായ കാരണങ്ങള്‍ കൊണ്ടുള്ള അവരുടെ അയോഗ്യതയെ കുറിച്ചുള്ള വാര്‍ത്തയില്‍ ഞാന്‍ വളരെ നിരാശനാണ് തരൂര്‍ പറഞ്ഞു.
ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. എല്ലാ നിയമങ്ങളും പാലിക്കേണ്ടതിലും പരിമിതികള്‍ ഉറപ്പുവരുത്തുന്നതിലും വിനേഷിന്റെ പരിശീലകര്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം വിനേഷ് നടത്തിയ എല്ലാ പരിശ്രമങ്ങള്‍ക്കും അര്‍ഹമായ പ്രതിഫലം ലഭിച്ചില്ല എന്നതാണ് സങ്കടകരമായ കാര്യം, തരൂര്‍ കൂട്ടിച്ചേര്‍ത്തു.