ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖം വിവാദമാക്കേണ്ടതില്ലെന്ന് ഡോക്ടര്‍ ശശി തരൂര്‍ എംപി. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പത്ത് ദിവസം മുമ്പായിരുന്നു അഭിമുഖം നല്‍കിയതെന്നും തരൂര്‍ പറഞ്ഞു. വിവാദങ്ങള്‍ക്കിടെ കേരളത്തിലെ നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. തിരുവനന്തപുരത്ത് തരൂരിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. നേതൃത്വത്തെ വിമര്‍ശിച്ചുള്ള അഭിമുഖം വിവാദമായതിന് പിന്നാലെയാണ് ഡോക്ടര്‍ ശശി തരൂരിന്റെ വിശദീകരണം. ദി ഇന്ത്യന്‍ എക്‌സ്പ്രസിന് അഭിമുഖം നല്‍കിയത് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പത്ത് ദിവസം മുമ്പാണ്. വിവാദമാക്കേണ്ട പരാമര്‍ശങ്ങള്‍ ഇല്ല. നാളെ പോഡ്കാസ്റ്റ് പൂര്‍ണമായും പുറത്ത് വരുമെന്നും ശശി തരൂര്‍ പറഞ്ഞു.