മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ബി ലിസ്റ്റ് മാനദണ്ഡങ്ങള്‍ മന്ത്രിസഭക്ക് വിടും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിലെ ബി ലിസ്റ്റ് മാനദണ്ഡങ്ങള്‍ മന്ത്രിസഭക്ക് വിടും. ബി ലിസ്റ്റ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുളള മാനദണ്ഡങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അടുത്ത മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കും.പുനരധിവാസത്തിന് മൂന്ന് ഗുണഭോക്തൃ പട്ടികകളാണ് സര്‍ക്കാര്‍ സജ്ജമാക്കുന്നത്. അതില്‍ രണ്ടെണ്ണം നിലവില്‍ തന്നെ പുറത്തു വന്നു കഴിഞ്ഞു. ഇനി പുറത്ത് വരാനുള്ളത് അപകട മേഖലയില്‍ക്കൂടി അവരവരുടെ വീടുകളിലേക്ക് പോകാന്‍ വഴിയുള്ളവരുടെ പട്ടികയാണ്. അതിനെയാണ് ബി ലിസ്റ്റ് എന്ന് വിളിക്കുന്നത്. ബി ലിസ്റ്റിലുള്ളവരുടെ കാര്യത്തില്‍ എന്തുനടപടി വേണമെന്ന് ആലോചിക്കാനും പഠിക്കാനും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയെ വയനാട്ടിലേക്ക് അയച്ചിരുന്നു. അതുമായി ബന്ധപ്പെട്ട മാപ്പിംഗും റവന്യു വകുപ്പ് തയാറാക്കിയിട്ടുണ്ട്. ബി ലിസ്റ്റില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം, മാനദണ്ഡങ്ങള്‍ എന്തൊക്കെ എന്നതിനെപ്പറ്റി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മന്ത്രിസഭയ്ക്ക് വിടാന്‍ ധാരണയായത്.അടുത്ത മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കും. 90 മുതല്‍ 100 കുടുംബങ്ങള്‍ ഈ ലിസ്റ്റില്‍ വരുമെന്നാണ് സര്‍ക്കാരിന്റെ അനുമാനം. ഏറ്റെടുക്കുന്ന എസ്റ്റേറ്റുകളുടെ മൂല്യ നിര്‍ണയം അവസാന ഘട്ടത്തിലാണ്. മൂല്യം കണക്കാക്കി ഈയാഴ്ച തന്നെ റിപ്പോര്‍ട്ട് നല്‍കിയേക്കും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....