ഒറ്റ പ്രൊസസർ, പരിഷ്‌കരിച്ച ടിഎഫ്ടി സ്‌ക്രീൻ; ഒലയുടെ ജെൻ 3 സ്കൂട്ടർ നാളെ എത്തും

ഒല ഇലക്ട്രിക്കിന്റെ പുതിയ മൂന്നാം തലമുറ സ്‌കൂട്ടറുകൾ നാളെ ലോഞ്ച് ചെയ്യും. പുതുതലമുറ ഇലക്ട്രിക് സ്കൂട്ടറുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. വളരെ കാര്യക്ഷമവും, നൂതനവും, ഭാരം കുറഞ്ഞതുമായിരിക്കും പുതിയ മോ‍ഡലുകളെന്നാണ് റിപ്പോർട്ടുകൾ. ഓല ഇലക്‌ട്രിക് സ്‌കൂട്ടറിലെ ജെൻ 1 പ്ലാറ്റ്‌ഫോമിൽ പത്തും ജെൻ 2 പതിപ്പിൽ നാലെണ്ണവും ആയിരുന്ന പ്രോസസറുകളുടെ എണ്ണം പുതിയ ജെൻ 3 പ്ലാറ്റ്‌ഫോമിൽ ഒരു പ്രോസസറായി കുറയ്ക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.മോട്ടോർ, ബാറ്ററി, ഇലക്ട്രോണിക്‌സ് എന്നിവ ഒരു യൂണിറ്റിലേക്ക് സംയോജിപ്പിക്കുന്നതിന് കമ്പനി ബാറ്ററി ഘടന പരിഷ്‌കരിച്ചതായി റിപ്പോർട്ടുകളുണ്ട്.നിലവിലെ മോഡലിൽ നിന്നുള്ള ചില സവിശേഷതകൾ ജെൻ3 സ്കൂട്ടറിലും ഒല നിലനിർത്തും. പരിഷ്‌കരിച്ച ടിഎഫ്ടി സ്‌ക്രീൻ ആണ് മറ്റൊരു പ്രത്യേകത. ഈ സിസ്റ്റത്തിന് ശക്തി പകരുന്ന അപ്‌ഡേറ്റഡ് സോഫ്റ്റ്വെയർ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ADAS ഫീച്ചറുകളും ഇവിയിലേക്ക് എത്തുന്നതായി റിപ്പോർ‌ട്ടുകളുണ്ടായിരുന്നെങ്കിലും പുതിയ മോഡലിൽ ഉണ്ടാകില്ല.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...