സോളാർ സമര വിഷയം അടഞ്ഞ അധ്യായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
കണ്ണൂർ നായനാർ അക്കാദമിയില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
ഈ കാര്യത്തില്‍ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ജുഡീഷ്യല്‍ അന്വേഷണം അന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു.
ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.
അന്നത്തെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നടപ്പാകാത്തതില്‍ വീഴ്ചകളൊന്നുമില്ല.
എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാകണമെന്നില്ല. എത്ര കാലമായി ഇൻക്വിലാബ് സിന്ദാബാദ് എന്ന് ഞങ്ങളും നിങ്ങളുടെ യൂനിയനും വിളിക്കാൻ തുടങ്ങിയിട്ട്.
അതു നടപ്പിലായോ ഇന്നോ നാളെയോ നടപ്പിലാകുമായിരിക്കുമെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.
നിങ്ങള്‍ അജൻഡ സെറ്റ് ചെയ്തിട്ട് ഞങ്ങള്‍ പ്രതികരിക്കണമെന്ന് പറഞ്ഞാല്‍ അതു നടക്കുകയില്ല. എന്നിട്ട് ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു വിവാദമാക്കലാണ് നിങ്ങളുടെ പണിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പാനൂർ രക്തസാക്ഷി മന്ദിരം ഉദ്ഘാടനത്തിന് പോകും. പാർട്ടി ഡി.സിയാണ് പരിപാടി നിശ്ചയിച്ചത്.
അതില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പാർട്ടി ഡി.സിയോട് ചോദിക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.