ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനവുമായി സ്പെഷ്യൽ ട്രൈബ്യൂണൽ

ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനവുമായി സ്പെഷ്യൽ ട്രൈബ്യൂണൽ. കേസ് പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ പ്രതിയായ വർഗീസ് മണവാളനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതും ധാരണയുണ്ടാക്കിയതും ഗുരുതരമായ വീഴ്ചയെന്ന് കണ്ടെത്തൽ. ശിക്ഷണ നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഫാ. വർഗീസ് മണവാളനെ പള്ളിമേടയിൽ തുടരാൻ അനുവദിച്ചതും പ്രസ്ബിറ്ററൽ കൗൺസിലിലേയ്ക്ക് നോമിനേറ്റ് ചെയ്തതിനും കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടു.

പള്ളിയുടെ സ്വത്ത് വകകൾ മണവാളൻ ദുരുപയോഗം ചെയ്യുന്നത് തടഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും ഓർമ്മപ്പെടുത്തി.ജൂലൈ 16ന് മുമ്പായി ഇത് സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കണമെന്നും നേരിട്ട് കോടതിയിലെത്തി വിശദീകരണം ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. മണവാളൻ അസാധുവായി പരികർമ്മം ചെയ്ത കുമ്പസാരങ്ങളും മറ്റു കൂദാശകളും സംബന്ധിച്ച വിവരങ്ങൾ സഭയുടെ ഉന്നതാ അധികാര സമിതിയായ DDF (Dicastery for the doctrine of faith)ന് അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചു.യോഗം നടത്താൻ മാർ പാംപ്ലാനി പോലീസിന്റെ സഹായം ആവശ്യപ്പെട്ട മൂന്ന് സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് സമാനമായ രീതിയിൽ മണവാളനെ പുറത്താക്കാത്തത് എന്താണ് എന്നും ചോദ്യമുണ്ടായി.മെത്രാപ്പോലീത്തൻ വികാരിക്ക് നിയമം നടപ്പാക്കാൻ കഴിയില്ലെങ്കിൽ ആ ഉത്തരവാദിത്വം മേജർ ആർച്ച് ബിഷപ്പ് ഏറ്റെടുക്കണം എന്നും ആവശ്യം ഉന്നയിച്ചു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...