ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക്, ലാറ്ററൽ എൻട്രി പ്രോസ്പെക്ടസിനു വിധേയമായി സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പ്രോസ്പെക്ടസിൽ പറഞ്ഞിട്ടുള്ള രേഖകൾ സഹിതം ആഗസ്റ്റ് 23 രാവിലെ 11 മണിക്ക് കോളേജിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർ (സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും ഒഴികെ) പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും എൻ ഓ സി ഹാജരാക്കേണ്ടതാണ്. പുതുതായി പ്രവേശനം ലഭിക്കുന്നവർ അന്നേ ദിവസം തന്നെ ആവശ്യമായ എല്ലാ അസൽ രേഖകളും ഹാജരാക്കി മുഴുവൻ ഫീസും അടക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിശദ വിവരങ്ങൾ ആഗസ്റ്റ് 22 ന് കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.