സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ  താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (09) രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഓണക്കിറ്റുകൾ സംസ്ഥാനത്തെ റേഷൻ കടകൾ വഴി നാളെ മുതൽ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കും. ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. മുൻ വർഷങ്ങളിലേതുപോലെ സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് കിറ്റിലെ ഉൽപ്പന്നങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്.

Leave a Reply

spot_img

Related articles

ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രയ്ക്ക് അനുമതി തേടി നല്‍കിയ ഹർജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രയ്ക്ക് അനുമതി തേടി നല്‍കിയ ഹർജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി.ശിക്ഷിക്കപ്പെട്ടതിന് ശേഷം ഒരു...

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദദാന ചടങ്ങിനിടെ റോജി എം. ജോണിനെതിരെ പോസ്റ്റർ ഉയർത്തി എസ് എഫ് ഐ പ്രവർത്തകർ

കോട്ടയം പള്ളിക്കത്തോട് കെ. ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് & ആർട്സിൽ നടന്ന ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ...

സ്വാമി ഋതംബരാനന്ദ ശിവഗിരി മഠം പ്രസിഡന്റ്

സ്വാമി ഋതംബരാനന്ദ (പ്രസിഡൻ്റ്), വിശുദ്ധാനന്ദ സ്വാമി (സെക്രട്ടറി) സ്വാമി ശാരദാനന്ദ (ട്രഷറർ) എന്നി വരെ ശിവഗിരി മഠം ഭാരവാഹികളായി തെരഞ്ഞെടുത്തു.ശിവഗിരി മഠത്തിലെ 11 അംഗ...

നെടുമ്പാശ്ശേരി വാഹനാപകട കേസ്; സുഹൈൽ സജീവിന് ഒഴികെ ഉള്ളവർക്ക് ജാമ്യം

കൊച്ചി നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന് ഒഴികെ ഉള്ളവർക്ക് ജാമ്യം. സുഹൈലിന് ജാമ്യം10 ദിവസത്തിനു ശേഷം.അന്വേഷണം പൂർത്തിയാകുന്നതു വരെ ജാമ്യം...