സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം; അത് ലറ്റിക്സില്‍ മലപ്പുറം മുന്നില്‍, വിട്ട് കൊടുക്കാതെ പാലക്കാട്. ഓവറോൾ കിരീടത്തിലേക്ക് തിരുവനന്തപുരം.അത് ലറ്റിക്സിൽ 78 ഇനങ്ങൾ പൂർത്തിയായപ്പോൾ 19 സ്വർണ്ണവും, 23 വെള്ളിയും, 20 വെങ്കലവുമടക്കം 192 പോയിൻ്റുമായാണ് മലപ്പുറം മുന്നേറുന്നത്.169 പോയിൻ്റുമായി പാലക്കാട് പിന്നിലുണ്ട്. 19 സ്വർണ്ണം, 12 വെളളി, 14 വെങ്കലം എന്നിവ നേടിയാണ് പാലക്കാട് രണ്ടാം സ്ഥാനത്ത് നില്ക്കുന്നത്.60 പോയിൻ്റുമായി കോഴിക്കോട് ആണ് മൂന്നാമത്.59പോയിന്‍റുമായി തിരുവനന്തപുരം നാലാം സ്ഥാനത്തേക്കിറങ്ങി.

സ്കൂളുകളില്‍ 66 പോയിന്‍റുമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്കൂള്‍ മുന്നിലാണ്.38 പോയിൻ്റുള്ള കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻ്ററി സ്കൂളാണ് രണ്ടാം സ്ഥാനത്ത്.29 പോയിന്‍റുള്ള ജി എച്ച് എസ് എസ് കുട്ടമത്താണ് മൂന്നാമത്.ഓവറോൾ പോയിൻ്റ് നിലയിൽ 1926 പോയിൻ്റുമായി തിരുവനന്തപുരം ജില്ല ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് 833 പോയിൻ്റുമായി തൃശ്ശൂരാണ്.മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്, 759 പോയിൻ്റ്.അത് ലറ്റിക്സ് ഇനങ്ങളിൽ 18 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.ഗെയിംസ് അക്വാട്ടിക്സ് മത്സരങ്ങള്‍ പൂര്‍ത്തിയായി.സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

Leave a Reply

spot_img

Related articles

കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ

നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കലിംഗ സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ. രണ്ട്‌ ഗോളിനാണ്‌ കരുത്തരായ ഈസ്റ്റ്‌ ബംഗാളിനെ ബ്ലാസ്‌റ്റേഴ്‌സ്‌...

ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്

ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്.മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ പഞ്ചാബ് കിംഗ്സ് അനായായം പരാജയപ്പെടുത്തുകയായിരുന്നു....

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 53 പന്തില്‍ 82 റണ്‍സ് നേടിയ...

ഐഎസ്‌എല്‍; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ

ഐഎസ്‌എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌...