സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം – എ.കെ ആൻ്റണിയും സണ്ണി ജോസഫും

മികച്ച വിജയം നിലമ്പൂരിൽ യുഡിഎഫ് നേടും.അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ വ്യക്തമായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി. കെയർടേക്കർ സർക്കാരാണ് നിലവിൽ ഭരിക്കുന്നത്. ഇത് 2026 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയാണ്.
സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം അതിശക്തമാണെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫ് വോട്ടുകൾ അൻവർ ചോർത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കും. അൻവറിന് ചില സ്ഥലങ്ങളിൽ വിചാരിച്ചതിലും കൂടുതൽ വോട്ടുകൾ കിട്ടിയിട്ടുണ്ട്. എന്നാൽ പോത്തുകല്ലിൽ എത്തുമ്പോൾ യുഡിഎഫ് ട്രെൻഡ് വ്യക്തമായി.എങ്കിലും യുഡിഎഫ് വോട്ടുകൾ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അൻവറിനെ മുന്നണിയിലെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2026 ലെ തെരഞ്ഞെടുപ്പ് എളുപ്പമായിരിക്കും എന്ന് ആരും കരുതേണ്ട എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

Leave a Reply

spot_img

Related articles

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ്

കോൺഗ്രസ് നേതാവും 2021 മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.പാലക്കാട് നഗരത്തിലാണ് മാത്യു കുഴൽനാടൻ...

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് .തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കര ഉപതെരഞ്ഞെടുപ്പില്‍...

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷം

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്നു.കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ...

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം .ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് സെക്രട്ടറിയേറ്റ് തലത്തിൽ അടക്കം അഴിച്ചുപണി പാർട്ടി ആലോചിക്കുന്നത്....