തമിഴ്നാട് നാമക്കല്‍ തിരുച്ചങ്കോവിലെ അർധനാരീശ്വരം ക്ഷേത്രത്തില്‍ രഥോത്സവത്തിനിടെ വിദ്യാർഥി മരിച്ചു.രഥത്തിനും ചുമരിനും ഇടയില്‍പ്പെട്ടാണ് കുട്ടി മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.നാമക്കല്‍ സ്വദേശി ഗോവിന്ദരാജന്റെ മകൻ ഹർഷവർധൻ(19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹർഷ വർധന്റെ സുഹൃത്ത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.മന്ത്രി അരുണ്‍രാജിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനം നടന്നത്. തുടർന്ന് വലിച്ചുകൊണ്ടുപോകുന്നതിനിടെ രഥത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ചുമരില്‍ ഇടിക്കുകയുമായിരുന്നു. ഇതിനിടെയിലാണ് ഹർഷവർധൻ കുടുങ്ങിയത്.നാമക്കല്ലിലെ എൻജിനിയറിംഗ് കോളജ് വിദ്യാർഥിയാണ് ഹർഷവർധൻ. പുറത്തെടുക്കാൻ സാധിക്കാത്ത വിധം ഹർഷവർധൻ കുടുങ്ങിപോയിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഹർഷ വർധനെ പുറത്തെടുത്ത് സേലം സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.

