പള്ളിയിലേക്കു പോയ വയോധികമാരെ ആക്രമിച്ച് 4 പവൻ മാല മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ

പുലർച്ചെ പള്ളിയി ലേക്കു പോയ വയോധികമാരെ ചെറുവാണ്ടൂരിൽ ആക്രമിച്ച് 4 പവൻ സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ.തിരുവനന്തപുരം കഴക്കൂട്ടം പാങ്ങപ്പാറ ശങ്കരനിലയത്തിൽ രതീഷ് ചന്ദ്രൻ (44), പരുമല കുളത്തുമലയിൽ കെ.വി.രവീന്ദ്രൻ (44), കടപ്ര മലയിൽ തെക്കേതിൽ ശിവപ്രസാദ് (41), കടപ്ര മലയിൽ വടക്കേതിൽ സോമേഷ് കുമാർ (46), കോട്ടയം അയർക്കുന്നം തൈപ്പറമ്പിൽ ഏബ്രഹാം മാത്യു (55) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ 6.15ന് ആയിരുന്നു സംഭവം. ചെറുവാണ്ടൂർ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിലേക്കു നട ന്നു പോകുകയായിരുന്ന ഗ്രേസി ജോസഫ്, ബന്ധുവായ ലിസി എന്നിവരെയാണു കാറിലെ ത്തിയ മോഷ്ടാക്കൾ ആക്രമിച്ചത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....