തിരുവനന്തപുരം വട്ടിയൂർക്കാവ് സർക്കാർ എല്‍.പി സ്കൂളിലെ പ്രധാന അധ്യാപകനായ ജിനിൽ ജോസിനെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.അധ്യാപകന്റെ ഭാഗത്തുനിന്ന് അധികാര ദുർവിനിയോഗവും അച്ചടക്കമില്ലായ്മയും ഉണ്ടായെന്ന് പറഞ്ഞാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. സ്വന്തം നിലയില്‍ അവധി പ്രഖ്യാപിച്ച് അത് വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ചുവെന്നായിരുന്നു ജിനില്‍ ജോസിനെതിരെയുള്ള പരാതി.മേലധികാരികളുടെ അറിവില്ലാതെ അവധി നൽകിയത് വകുപ്പിന് കളങ്കം ഉണ്ടാക്കുന്ന നടപടിയാണ് എന്ന് ഉത്തരവിൽ പറയുന്നു. വിവിധ സര്‍വീസ് സംഘടനകളുടെ പണിമുടക്കില്‍ സ്‌കൂളിലെ എല്ലാ അധ്യാപകരും ജീവനക്കാരും പങ്കെടുക്കുന്നതിനാല്‍ അന്ന് സ്‌കൂളില്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ല എന്നായിരുന്നു അധ്യാപകന്‍ വാട്‌സാപ്പ് സന്ദേശം അയച്ചത്.