ഗുകേഷിന് 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ലോക ചെസ് ചാംപ്യനായ ഡി ഗുകേഷിന് 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഫൈനലില്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ചാംപ്യന്‍ പട്ടം സ്വന്തമാക്കിയത്. ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 18കാരനായ ഗുകേഷ് ഇതിനോടകം സ്വന്തമാക്കി. വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമായും ഗുകേഷ് മാറി.

ഗുകേഷിന്റെ ചരിത്ര വിജയം രാജ്യത്തിനു അഭിമാനവും സന്തോഷവും നല്‍കിയെന്നു സ്റ്റാലിന്‍ വ്യക്തമാക്കി. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെന്നും അദ്ദേഹം കുറിച്ചു.

14ാം റൗണ്ടില്‍ ചൈനയുടെ ഡിങ് ലിറന്‍ വരുത്തിയ അപ്രതീക്ഷിത പിഴവ് മുതലെടുക്കാന്‍ ഗുകേഷിന് കഴിയുകയായിരുന്നു.

Leave a Reply

spot_img

Related articles

‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കിയ സഞ്ജു സാംസണെ അഭിനന്ദിച്ച്‌ വിരാട് കോഹ്‌ലി

2026 ടി20 ലോകകപ്പിലെ ഐതിഹാസിക പ്രകടനത്തിലൂടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച്‌ ക്രിക്കറ്റ് ഇതിഹാസം...

ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക്; താരമായി സഞ്ജു

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഇന്ത്യക്ക് കിരീടം.ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്റെ മറുപടി 159 റൺസിൽ അവസാനിച്ചു.ട്വന്റി...

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...