നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗികാതിക്രമം: ഹൈക്കോടതി

നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതിനും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി നല്‍കി ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു ആര്‍ രാമചന്ദ്രന്‍ നായരാണ് ഹര്‍ജിക്കാരന്‍. 2017 ല്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.’മികച്ച ബോഡി സ്ട്രകചര്‍’ എന്ന കമന്റില്‍ ലൈംഗികച്ചുവയില്ലെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ ഇതിനെ പരാതിക്കാരി ശക്തമായി എതിര്‍ത്തു. മുന്‍പും ഹര്‍ജിക്കാരന്റെ ഭാഗത്ത് നിന്നും സമാനമായ പ്രവൃത്തി ഉണ്ടായിട്ടുണ്ടെന്നും ഫോണ്‍ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളില്‍ നിന്നും ലൈംഗികചുവയുള്ള സന്ദേശം അയച്ചതും പരാതിക്കാരി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കെഎസ്ഇബി വിജിലന്‍സ് ഓഫീസര്‍ക്കടക്കം പരാതി നല്‍കിയിട്ടും മോശമായ പെരുമാറ്റം തുടര്‍ന്നു. സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു എന്നതടക്കമുള്ള വകുപ്പുകളും ഹര്‍ജിക്കാരനെതിരെ ചുമത്തിയിരുന്നു. ഇതൊന്നും റദ്ദാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഹര്‍ജി തള്ളിയത്.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...