ഇന്ത്യയിൽ ജീവനക്കാരെ തേടി ടെസ്ല; നടപടി മോദി-ഇലോൺ മസ്ക് കൂടിക്കാഴ്ചക്ക് പിന്നാലെ

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാൻ നടപടികളുമായി ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്ല. കമ്പനിയുടെ ഔദ്യോഗിക ലിങ്ക്ഡ്ഇന്‍ പേജില്‍ ഇന്ത്യയിലെ 13 ഒഴിവുകളെക്കുറിച്ച് പോസ്റ്റ് ഇട്ടതോടെയാണ് ടെസ്ല ഇന്ത്യയിലേക്കെത്തുന്നുവെന്ന് വ്യക്തമായത്. യുഎസ് സന്ദർശത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല സിഇഒ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള ജീവനക്കാര്‍ക്കായി ടെസ്ല പരസ്യം നല്‍കിയിരിക്കുന്നത്.ഇന്ത്യയില്‍ ആകെ 13 ഒഴിവുകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. കസ്റ്റമര്‍ ഫേസിങ്, ബാക്ക് എന്‍ഡ് ജോലികള്‍ എന്നിവ അടക്കമുള്ള മേഖലകളില്‍ ഒഴിവുകളുണ്ടെന്ന് തിങ്കളാഴ്ച ലിങ്ക്ഡ്ഇന്‍ പേജില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ പറയുന്നു. സര്‍വീസ് ടെക്‌നീഷ്യന്‍, വ്യത്യസ്ത അഡ്‌വൈസറി റോളുകള്‍ എന്നിവ അടക്കം അഞ്ച് സ്ഥാനങ്ങള്‍ മുംബൈയിലും ഡല്‍ഹിയിലും ഒഴിവുണ്ട്. അതേസമയം കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍, ഡെലിവറി ഓപറേഷന്‍സ് സ്‌പെഷലിസ്റ്റ് എന്നിങ്ങനെയുള്ള ഒഴിവുകള്‍ മുംബൈയില്‍ മാത്രമാണുള്ളത്

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....