ദി കേസ് ഡയറി ആഗസ്റ്റ് ഇരുപത്തിഒന്നിന്

യുവനിരയിലെ മികച്ച ആക്ഷൻ ഹിറോ ആയ അഷ്ക്കർ സൗദാനെ നായകനാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ദികേസ് ഡയറി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഒരു പിടി മികച്ച ചിത്രങ്ങൾ മലയാള സിനിമയിൽ ഒരുക്കിപ്പോരുന്ന ബൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സ്റാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ആക്ഷന്ഏറെ പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ക്രൈം ത്രില്ലർ സിനിമയിലെ ക്രിസ്റ്റി സാം എന്ന പൊലീസ് ഉദ്യോഗസ്ഥനെഅഷ്ക്കർ സൗദാൻ അവതരിപ്പിക്കുന്നു.ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിൻ്റെ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് തൻ്റെ വ്യക്തിജീവിതത്തേ ക്കൂടിസാരമായി ബാധിക്കുന്ന ചില സംഭവങ്ങൾ കടന്നു വരുന്നത്. അത് ചിത്രത്തിൻ്റെ കഥാഗതിയിൽത്തന്നെ വലിയ വഴിഞ്ഞിരിവുകൾക്കും കാരണമാകുന്നു. അഴിക്കുന്തോറും മുറുകുന്ന ചില ദുരൂഹതകളുടെ പിന്നാ മ്പുറങ്ങളിലേക്കാണ് അതു ചെന്നെത്തുന്നത്.തുടക്കം മുതൽ തന്നെ സസ്പെൻസും ഉദ്യേഗവും നിലനിർത്തിക്കൊ ണ്ടുള്ള പൂർണ്ണമായ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. വിജയരാഘവൻ അവതരിപ്പിക്കുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥൻസാം എന്ന കഥാപാത്രം ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.രാഹുൽ മാധവ്, മുൻ നായിക രേഖ,റിയാസ് ഖാൻ, അമീർ നിയാസ്, സാക്ഷി അഗർവാൾ, കിച്ചു ടെല്ലസ്, ബാല മേഘനാഥൻ, ഗോകുലൻ, ബിജുക്കുട്ടൻ. നീരജ , എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെ കഥക്ക് ഏ.കെ. സന്തോഷ് തിരക്കഥ രചിച്ചിരിക്കുന്നു. ബി.ഹരി നാരായണൻ, എസ്. രമേശൻ നായർ, ബിബിഎൽദോസ്, ഡോ. മധു വാസുദേവൻ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ എന്നിവരും ഫോർ മ്യൂസിക്കും ചേർനാണ്പശ്ചാത്തല സംഗീതം – പ്രകാശ് അലക്സ്.ഛായാഗ്രഹണം – പി.സുകുമാർ.എഡിറ്റിംഗ് – ലിജോ പോൾ.കലാസംവിധാനം -ദേവൻ കൊടുങ്ങല്ലൂർ.മേക്കപ്പ് – രാജേഷ് നെന്മാറ .കോസ്റ്റ്യും – ഡിസൈൻ-സോബിൻ ജോസഫ്.സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്,പ്രൊഡക്ഷൻ ഹെഡ് -റിനിഅനിൽകുമാർ.പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസ് ആഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...