കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് .അലോഷ്യസ് സന്ദര്‍ശന അനുമതി തേടിയ ദിവസം മുഖ്യമന്ത്രി തിരക്കിലായിരുന്നു.ഇന്നലെ കൊച്ചിയില്‍ അലേഷ്യസുമായി കൂടിക്കാഴ്ചക്ക് ശ്രമം നടത്തിയിരുന്നു. എന്നാല്‍ സാധിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.സന്ദര്‍ശന അനുമതി നിഷേധിച്ചതായുള്ള വാര്‍ത്തയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം വന്നത്.കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ നിലപാട് അറിയിക്കാനായിരുന്നു അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തിയത്.എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ജിന്റോ ജോണും വി.ആര്‍ അനൂപും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.മുഖ്യമന്ത്രിയെ കാണാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നുമായിരുന്നു ജിന്റോ ജോണ്‍ പറഞ്ഞത്. പ്ലീഡര്‍ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്‌യുവിന്റെ ആവശ്യം ന്യായമാണെന്നും ജിന്റോ പറഞ്ഞിരുന്നു.ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം കൊടുത്ത മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചു എന്നായിരുന്നു അനൂപിന്റെ വിമര്‍ശനം.

Leave a Reply

spot_img

Related articles

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: മന്ത്രി ബിന്ദു കൃഷ്ണ

ഇടുക്കി വണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ധാരണയായി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ എസ്റ്റേറ്റ് മാനേജ്മെന്റുമായും...

കേന്ദ്രം നാളികേര മൂല്യവർദ്ധിത പാർക്ക് അനുവദിച്ചാൽ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി

നാളികേര കൃഷിക്ക് പുതിയ ഉണർവ് നൽകുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനുമായി നാളികേര മൂല്യവർദ്ധിത പാർക്ക് കേരളത്തിൽ വേണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ....

ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു

തിരുവനന്തപുരം: മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി...

പരസ്യം പോലെ പരിശീലനമില്ല; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണം, ഉപഭോക്തൃ കോടതി

കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന സിവിൽ സർവീസ് പരിശീലനകേന്ദ്രം വിദ്യാർഥിക്കു നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക...