പ്രായപൂർത്തിയായ പെൺകുട്ടി നൽകിയ പരാതിയിൽ പോക്സോ കേസ് നില നിൽക്കില്ലെന്ന് കോടതി

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ പ്രായപൂർത്തിയായ പെൺകുട്ടി നൽകിയ പരാതിയിൽ പോക്സോ കേസ് നില നിൽക്കില്ലെന്ന് കോടതി.

കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പ്രതിക്കെതിരെ ചുമത്തിയ പോക്സോ വകുപ്പുകൾ നിലനിൽക്കില്ല എന്ന് കണ്ടെത്തിയത്.

2023 കാലത്ത് പ്രതി പെൺകുട്ടിയുടെ നഗ്നഫോട്ടോകളും വീഡിയോകളും ഭീക്ഷണിപ്പെടുത്തി ഫോണിലൂടെ വാങ്ങുകയും മോശമായ രീതിയില്‍ പെരുമാറിയെന്നുമായിരുന്നു പരാതി.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷ നിയമം 506,354 വകുപ്പുകളും, കുട്ടികൾക്ക് എതിരായിട്ടുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടിയുള്ള നിയമങ്ങൾ ചേർത്തും പോലീസ് കേസ് എടുത്തിരുന്നു. എന്നാൽ ഈ വാദങ്ങൾ നിലനിൽക്കില്ലെന്ന നിലപാടാണു കോടതി സ്വീകരിച്ചത്. കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സതീഷ്കുമാർ ആണ് ഈ കേസ് പോക്സോ കോടതിയിൽ നിലനിൽക്കില്ലെന്നു വിധിച്ച് കുട്ടികളുടെ കോടതിയിലേക്ക് അയച്ചത്. പ്രതിഭാഗത്തിനായി വിവേക് മാത്യു വർക്കി, കെ എസ് ആസിഫ്, വരുൺ ശശി , അജയകുമാർ, ലക്ഷ്മി ബാബു, മീര ആർ പിള്ള, നെവിൻ മാത്യു, സൽമാൻ റഷീദ് എന്നിവർ കോടതിയിൽ ഹാജരായി.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...