സെക്രട്ടറിയേറ്റിൽ ഫാൻ പൊട്ടിത്തെറിച്ചു, ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

സെക്രട്ടറിയേറ്റിൽ ഫാൻ പൊട്ടിത്തെറിച്ചു. പഴയ നിയമസഭ മന്ദിരത്തിലെ നികുതി വകുപ്പ് ഓഫീസിലാണ് സംഭവം നടന്നത്. ജെ സെക്ഷനിലെ പെഡസ്റ്റൽ ഫാനാണ് പൊട്ടിത്തെറിച്ചത്. ഫാൻ പൊട്ടിത്തെറിച്ച് കമ്പ്യൂട്ടറിൽ പതിച്ചു. അസിസ്റ്റൻ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. നേരത്തെ ഇതേ കെട്ടിടത്തിന് അടുത്തായി പാമ്പിനെ കണ്ടെത്തിയിരുന്നു. സെക്രട്ടറിയേറ്റിൽ സുരക്ഷിതമായി ജോലി ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ജീവനക്കാർ ആവശ്യമുയർത്തിയിട്ടുണ്ട്.മുമ്പ് ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലീങ് തകര്‍ന്നു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരുക്കേറ്റിരുന്നു. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലെ ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്നുവീണ് ജീവനക്കാരിക്ക് പരുക്കേറ്റതും പ്രതിഷേധത്തിന് ഇടയാക്കി. കെട്ടിടത്തിൽ അപകടങ്ങൾ തുടർക്കഥയാണെന്നും ആവശ്യത്തിന് അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്നും ജീവനക്കാർ ആരോപിച്ചിരുന്നു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...