ഹൃദയസ്തംഭനം വന്ന വീടിന് അകത്ത് കുടുങ്ങി പോയ ആളെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

കോട്ടയം പാമ്പാടിയിലാണ് സംഭവം.

സൗത്ത് പാമ്പാടി സെന്‍റ് തോമസ് ഹൈസ്കൂളിന്റെ പുറകുവശത്തായി താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോയുടെ ജീവനാണ് ഫയര്‍ഫോഴ്സ് രക്ഷിച്ചത്. ഹൃദയസ്തംഭനത്താൽ പൂർണ്ണ ബോധരഹിതനാകുന്നതിനു മുൻപ് സഹോദരനെയും കുടുംബത്തെയും സാബു വിളിച്ചു വരുത്തിയിരുന്നു. ഇവര്‍ വന്നെങ്കിലും വീടിന് അകത്തു കടക്കാനായില്ല.

സാബു ചാക്കോ വായിൽ നിന്ന് രക്തം വന്ന് ശ്വാസം വലിക്കുന്നത് പുറത്ത് സിറ്റൗട്ടിൽ നിന്ന് കാണുവാനെ ഇവർക്ക് കഴിഞ്ഞുള്ളൂ. സഹോദരനും നാട്ടുകാരും എത്തിയപ്പോഴേക്കും സാബു ബോധരഹിതനായിരുന്നു. വീടിന്റെ എല്ലാ വാതിലുകൾകൾക്കും അകത്തുനിന്നും കുറ്റിയിട്ടിരിക്കുകയും, പുറത്തേക്കുള്ള വാതിലുകൾക്കെല്ലാം രണ്ട് ഇരുമ്പ് പട്ടകൾ വീതം പിടിപ്പിച്ച് ബന്ധിച്ചിരിക്കുകയും ആയിരുന്നു. വിവരം വിളിച്ചറിയിച്ചത് അനുസരിച്ച് പാമ്പാടിയിൽ നിന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ വി വി കുമാറിന്റെ നേതൃത്വത്തിൽ എത്തിയ എത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് പൈപ്പും ഇരുമ്പ് വലയും ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ജനൽ അറത്തുമാറ്റി അകത്തു കടന്നു.

ആംബുലൻസിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം സാബുവിനെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് എത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘം ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ആളെ പുറത്തെത്തിച്ചത്.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...