കൂരോപ്പടയിൽ കുടുംബത്തോടൊപ്പം വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു

കോട്ടയത്ത് കൂരോപ്പടയില്‍ നാലംഗ കുടുംബം കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂരോപ്പട മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (ജോബി-50) ആണ് മരിച്ചത്.ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു. മകന്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളെ തുടർന്നായിരുന്നു സംഭവം എന്നാണ് സൂചന.കഴിഞ്ഞ ജൂലൈ 13 തിങ്കളാഴ്ച വൈകിട്ടാണ് നാലംഗ കുടുംബത്തെ വീടിനുള്ളില്‍ കളനാശിനി കഴിച്ച്‌ അവശനിലയില്‍ കണ്ടെത്തിയത്.സംഭവസ്ഥലത്തുനിന്ന് കളനാശിനിയുടെ കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.പിന്നീട് ശനിയാഴ്ച്ച പുലർച്ചെ 5.30-ഓടെയാണ് തോമസിന്റെ മകള്‍ മരിയ (17) മരിച്ചത്. മകളുടെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായതിന് പിന്നാലെ വൈകിട്ട് നാല് മണിയോടെ അമ്മ ജോസ്നയും (43) മരണത്തിന് കീഴടങ്ങുകയായിരുന്നു.സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.തിങ്കളാഴ്ച ഉച്ചമുതല്‍ ജോസ്നയുടെ സഹോദരൻ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും കോള്‍ എടുത്തിരുന്നില്ല.സംശയം തോന്നി വൈകിട്ടോടെ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയില്‍ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയില്‍ നാലുപേരെയും വീടിനുള്ളില്‍ ബോധരഹിതരായ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

spot_img

Related articles

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. കായംകുളം മണ്ണാശ്ശേരിൽ വീട്ടിൽ നസീം (21) ആണ് പോലീസുകാരെ തള്ളിമാറ്റി ഓടി...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി

മുഖ്യമന്ത്രി വി ഡി സതീശനെതിരെവിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി.മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറയുകയാണ്. തന്നെ സമ്മര്‍ദ്ദപ്പെടുത്തരുതെന്നും ബ്ലാക്ക് മെയില്‍ ചെയ്യരുതെന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്.ഇത്...

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.മുഖ്യപ്രതി സുഹൈല്‍ സജീവ് ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട നാലു പ്രതികളുടെയും ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണല്‍...

സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന്

സാമൂഹ്യപ്രവർത്തന മികവിനുള്ള സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന് .25000 രൂപയും ഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്ന താണ് അവാർഡ്. സർവോദയം കുര്യൻ സ്‌മാരക ട്രസ്റ്റാണ്...