ഉൾപ്പാർട്ടി’ നീക്കം അറിഞ്ഞില്ല, ആകെ പുലിവാലായി! അവിശ്വാസ പ്രമേയം നൽകി സിപിഎം വെട്ടിലായി; രക്ഷക്ക് ‘വിപ്പ്

പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ അവിശ്വാസ പ്രമേയം നൽകി വെട്ടിലായി സി പി എം അംഗങ്ങൾ. ഒടുവിൽ സി പി എം പഞ്ചായത്ത് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയത്തിന് എതിരെ വോട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന് വിപ്പ് ഇറക്കേണ്ടിവന്നു. ബി ജെ പി പിന്തുണയോടെ ഭരിക്കുന്ന സി പി എം വിമതനായ പ്രസിഡന്‍റിന് എതിരെയാണ് നാളെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരുന്നത്. വിമതനായ ബിനോയിയെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ നേതൃത്വം അടുത്തിടെ ശ്രമിച്ചിരുന്നു. ഇത് അറിയാതെയാണ് സി പി എമ്മിന്റെ പഞ്ചായത്ത് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.അഞ്ച് സി പി എം അംഗങ്ങളിൽ 4 പേരാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. അടുത്തിടെ സി പി എം നടത്തിയ പരിപാടികളിൽ ബിനോടി സജീവമായിരുന്നു. ഇതോടെ ബിനോയിയെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ പാർട്ടി നേതൃത്വം ശ്രമം ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതറിയാതെയാണ് 4 സി പി എം അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസ് പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയത്തിൻ മേൽ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയത്. കോൺഗ്രസ് പിന്തുണയോടെയുള്ള അവിശ്വാസ പ്രമേയം വേണ്ട എന്ന ഔദ്യോഗിക വിശദീകരമാണ് സി പി എം ഇപ്പോൾ നൽകുന്നത്

Leave a Reply

spot_img

Related articles

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....