അംഗനവാടി ടീച്ചറായ ഗീതയുടെ കഥ; തടവ് തിയേറ്ററുകളിലേക്ക്

ഐഎഫ്എഫ്കെയിലും ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലും സംസ്ഥാന ചലച്ചിത്ര അവാർഡിലും തിളങ്ങിയ തടവ് തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 21നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഫാസിൽ റസാഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തടവ്. പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലുമായാണ് തടവ് ചിത്രീകരണം നടന്നത്.അംഗനവാടി ടീച്ചറായ ഗീതയുടെ കഥയാണ് തടവ്. ഗീതയിലൂടേയും അവരുടെ അടുത്ത സുഹൃത്തുക്കളായ ഉമ, ഹംസ എന്നിവരിലൂടേയുമാണ് സിനിമ വികസിക്കുന്നത്. പുതുമുഖങ്ങളായ ബീന ആർ ചന്ദ്രൻ, സുബ്രഹ്മണ്യൻ, അനിത എംഎൻ, വാപ്പു, ഇസ്ഹാക്ക് മുസാഫിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഗീത എന്ന ടീച്ചറെ അവതരിപ്പിച്ചതിന് ബീന ആർ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.നാൽപത്തിലധികം പുതുമുഖങ്ങൾ അഭിനയിച്ച ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത് പാലക്കാട്‌ പട്ടാമ്പിക്കടുത്തുള്ള പ്രദേശങ്ങളിലാണ്. ഛായാഗ്രഹണം – മൃദുൽ എസ്, എഡിറ്റിംഗ് – വിനായക് സുതൻ, ഓഡിയോഗ്രഫി – ഹരികുമാർ മാധവൻ നായർ, സംഗീതം – വൈശാഖ് സോമനാഥ്, ഫൈനൽ മിക്സ്‌ – റോബിൻ കുഞ്ഞിക്കുട്ടി MPSE എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....