ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടി രൂപയുമായി യുവതി മുങ്ങി

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടി രൂപയുമായി യുവതി മുങ്ങിയതായി പരാതി.

തൃശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്.

18 വർഷത്തോളമായി സ്ഥാപനത്തിൽ ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് തട്ടിപ്പ് നടത്തിയത്.

2019 മുതൽ കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും യുവതിയുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് ഇരുപത് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി.

അവസാനം പിടിയിലാകുമെന്ന് തെളിഞ്ഞതോടെ ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങിപ്പോയ യുവതി പിന്നീട് ഒളിവിൽ പോകുകയായിരുന്നു .

വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി

വയനാട് ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ...

കഞ്ചാവുമായി മൊത്ത വിതരണക്കാരനായ ആസാം സ്വദേശി പിടിയിൽ

ചങ്ങനാശ്ശേരി തെങ്ങണയിൽ 1.41 കിലോ ഗ്രാം കഞ്ചാവുമായി മൊത്ത വിതരണക്കാരനായ ആസാം സ്വദേശി പിടിയിൽ.ഓപ്പറേഷൻ ക്ലീൻ സ്ലേറ്റുമായി പരിശോധന ശക്തമാക്കി കോട്ടയം എക്സൈസ് സ്പെഷ്യൽ...

ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് കർഷകനോട് പണം ആവശ്യപ്പെട്ടയാൾ അറസ്റ്റിൽ

ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് ചേർത്തല കടക്കരപ്പള്ളി സ്വദേശിയായ കർഷകനോട് ഫോണിലൂടെ പണം ആവശ്യപ്പെട്ടയാൾ അറസ്റ്റിലായി. കോട്ടയം പനച്ചിക്കാട് പാത്താമുട്ടം മാളികക്കടവ് പ്ലാത്തറയിൽ വീട്ടിൽ...

കളമശ്ശേരി പോളി ടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

കൊച്ചി കളമശേരി സര്‍ക്കാര്‍ പോളി ടെക്‌നിക്കിലെ ആൺകുട്ടികളുടെ ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരം. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് വിദ്യാര്‍ത്ഥികള്‍...