കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാകും, മൂന്നാം വട്ടവും എല്‍ഡിഎഫ് സര്‍ക്കാര്‍ വരും : എം.എ ബേബി

കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. മൂന്നാം വട്ടവും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കും. ജനങ്ങള്‍ അതിന് തയ്യാറെടുത്ത് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. സ്റ്റാലിനെ സന്ദര്‍ശിച്ച് എം.എ ബേബി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എ ബേബി.മതേതര പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ തമിഴ്‌നാട് രാജ്യത്തിന് ആകെ മാതൃക. മതേതര പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ സ്റ്റാലിന് അഭിനന്ദനം. ഗവര്‍ണര്‍ക്ക് എതിരായ കേസിലെ വിജയം അഭിനന്ദനാര്‍ഹമെന്നും എം.എ ബേബി പറഞ്ഞു.സംസ്ഥാന കേന്ദ്ര ബന്ധത്തില്‍ തമിഴ്‌നാട് നേടിയത് പ്രധാനപ്പെട്ട വിജയം. എ ഐ എ ഡി എം കെ, ബിജെപി സഖ്യം അവസരവാദത്തിന്റെ ഭാഗം. വഖ്ഫ് ഭേദഗതിക്ക് എതിരെ നിന്ന് എ ഐ എ ഡി എം കെ ഇപ്പോള്‍ ബിജെപിക്ക് കൈ കൊടുക്കുന്നുവെന്നും എം.എ ബേബി വിമര്‍ശിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....