തിരുവനന്തപുരം – ബഹറൈൻ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം ദമാമിൽ ഇറക്കി; വിമാനം പുറപ്പെടുന്നത് നാളെ, പ്രതിഷേധം

തിരുവനന്തപുരം- ബഹറിൻ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം ദമാമിൽ ഇറക്കി. നാളെ രാവിലെയാണ് ഇനി വിമാനം പുറപ്പെടുക. ഉച്ചയോടെ വിമാനം ബഹറിനിലെത്തേണ്ടതായിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ ദമാമിൽ ഇറക്കുകയായിരുന്നു. നാലുമണിയോടെയാണ് ഇവിടെയെത്തിയത്. എന്നാൽ യാത്രക്കാർക്ക് ഭക്ഷണമുൾപ്പെടെ സൗകര്യങ്ങൾ നൽകാത്തതിനാൽ ചെറിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. അതേസമയം, നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. അപ്പോഴേക്കും യാത്രക്കാർ വിമാനത്തിൽ കയറി 24 മണിക്കൂർ കഴിയും. അത് കൊണ്ട് താമസ സൗകര്യം നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതുവരെ അധികൃതർ അനുവദിച്ചിട്ടില്ല.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....