വൃശ്ചികപ്പുലരിയിൽ അയ്യനെ ദർശിച്ച് ആയിരങ്ങൾ

മണ്ഡല പൂജയ്ക്കു തുടക്കം കുറിച്ച് വൃശ്ചിക പുലരിയില്‍ ശബരിമലയില്‍ അയ്യനെ കണ്ട് തൊഴാന്‍ സന്നിധാനത്ത് ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ എത്തി.

പുലര്‍ച്ചെ മൂന്നിന് ക്ഷേത്രനട ശബരിമല മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി തുറന്നു, മാളികപ്പുറം ക്ഷേത്രനട മേല്‍ശാന്തി വാസുദേവൻ നമ്പൂതിരിയും തുറന്നു.

ദര്‍ശനത്തിനായി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതില്‍ എത്തിയത്.

മണ്ഡല പൂജയ്ക്കായി തുറന്ന നട ഇന്നലെ രാത്രി അടയ്ക്കുമ്പോഴും തീർത്ഥാടകരുടെ വരവ് തുടർന്നു. ഇവരെ പിന്നീട് പതിനെട്ടാം പടി ചവിട്ടി അന്നദാന മണ്ഡപത്തിന് സമീപം വിരിവെക്കാൻ അനുവദിക്കുകയായിരുന്നു.

പുലര്‍ച്ചെ മൂന്നു മണിക്ക് നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി അയ്യപ്പഭക്തരുടെ വലിയ നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു.

സുഖദര്‍ശനത്തിനായി മികച്ച ക്രമീകരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ല : പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ

കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ലന്ന് പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ. അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് തന്നെ മൂന്നു...

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...