പള്ളാത്തുരുത്തിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഹൗസ്‌ബോട്ടുകള്‍ തീപിടിച്ച്‌ പൂര്‍ണമായി കത്തിയമര്‍ന്നു

പള്ളാത്തുരുത്തിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഹൗസ്‌ബോട്ടുകള്‍ തീപിടിച്ച്‌ പൂര്‍ണമായി കത്തിയമര്‍ന്നു.ആളില്ലാത്ത ബോട്ടുകള്‍ കെട്ടിയിടുന്ന സ്ഥലത്ത് രാത്രി ഒന്‍പത് മണിയോടെയാണ് തീപടര്‍ന്നത്. തീ ഉയര്‍ന്ന ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന 12 ബോട്ടുകള്‍ സുരക്ഷിതമായി മാറ്റിയിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജോലിക്കാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. കത്തിയ ബോട്ടുകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച്‌ ആറ്റില്‍ ഏറെ ദൂരേക്ക് തെറിച്ചുവീഴുകയും തീരത്തെ തെങ്ങുകളിലേക്ക് തീ പടരുകയും ചെയ്തു. പള്ളാത്തുരുത്തിക്ക് തെക്ക് വള്ളുവന്‍കാട് പാടശേഖരത്തിന് സമീപം പമ്പയാറിന്റെ കൈവഴിയായ പള്ളാത്തുരുത്തിയാറ്റിലാണ് ബോട്ടുകള്‍ കെട്ടിയിട്ടിരുന്നത്.

സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് സിസിടിവി ക്യാമറയുള്ളതിനാല്‍ അതിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. പള്ളാത്തുരുത്തിയിലെ ‘ലേക്‌സ് ആന്‍ഡ് ലഗൂണ്‍സ്’ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പെട്ടതും സമീപത്തുനിന്ന് മാറ്റിയതുമായ ബോട്ടുകള്‍. വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേനയുടെ രണ്ട് സ്പീഡ് ബോട്ടുകളും ആലപ്പുഴ സൗത്ത്, നെടുമുടി സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. ഏകദേശം രണ്ട് മണിക്കൂറോളം ശ്രമിച്ചാണ് തീ പൂര്‍ണമായി അണച്ചത്. അതിനോടകം തന്നെ തടിയില്‍ നിര്‍മിച്ച ബോട്ടുകളുടെ എന്‍ജിനുകള്‍ ഉള്‍പ്പെടെ നശിച്ചിരുന്നു.

അറ്റകുറ്റപ്പണികള്‍ക്കായി കെട്ടിയിട്ടിരുന്ന ബോട്ടുകളില്‍ വെല്‍ഡിങ്, തടിപ്പണികള്‍ എന്നിവ നടക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം. ഇടുങ്ങിയതും വളവുകള്‍ നിറഞ്ഞതുമായ വഴിയായതിനാല്‍ അഗ്‌നിരക്ഷാ സേനയ്ക്ക് കരമാര്‍ഗം സംഭവസ്ഥലത്തേക്ക് എത്തുവാന്‍ പ്രയാസമായിരുന്നു. കൂടാതെ, സ്പീഡ് ബോട്ടുകള്‍ക്ക് ആറ്റിലെ ശക്തമായ ഓളം കാരണം ബോട്ടുകള്‍ക്ക് അടുത്തേക്ക് എത്തുന്നതിനും തടസ്സമുണ്ടായി. തുടരെ വെള്ളം ചീറ്റിയാണ് രക്ഷാപ്രവര്‍ത്തകര്‍ തീ നിയന്ത്രണവിധേയമാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പും പള്ളാത്തുരുത്തിയാറ്റിലെ പറവൂര്‍ പൂന്തിരം പാടത്തിന് സമീപം രണ്ട് ഹൗസ്‌ബോട്ടുകള്‍ തീപിടിച്ച്‌ നശിച്ചിരുന്നു.

Leave a Reply

spot_img

Related articles

കായിക അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ 2025 -2026 വർഷത്തെ ജി വി രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്...

മുല്ലപ്പെരിയാർ :വിദഗ്ധസമിതി പരിശോധന കേരളത്തെ കബളിപ്പിക്കാനെന്ന് ജനസംരക്ഷണസമിതി

സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദഗ്ധസമിതി പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ ആകണമെന്നും ഇപ്പോൾ നടത്തുന്നത് കേരളത്തെ വീണ്ടും കബളിപ്പിക്കാനുള്ള നീക്കം ആണെന്നും ജനസംരക്ഷണ സമിതി....

സവാള വില വർദ്ധന :സർക്കാർ ഇടപെടുന്നു

സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80 രൂപ കടന്ന സാഹചര്യത്തിൽ വിപണിയിൽ ഇടപെടലുമായി സർക്കാർ രംഗത്തെത്തി. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 100 ടൺ സവാള നാഷണൽ...

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂരിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു. ബുധനാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിയിച്ച്...