കോഴിക്കോട്-മലപ്പുറം റോഡിൽ വാഹനാപകടം; മൂന്നു പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്-മലപ്പുറം റോഡിൽ മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം.സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്‌ച രാവിലെയായിരുന്നു സംഭവം.കൊണ്ടോട്ടി ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടസമയത്ത് കാറിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. മണ്ണാർക്കാട് സ്വദേശിയായ കാർ ഡ്രൈവറും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനം നാടകമെന്ന് എച്ച്. സലാം എംഎൽഎ

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനം നാടകമെന്ന് എച്ച്. സലാം എംഎൽഎ.അരങ്ങേറുന്ന നാടകത്തിൻ്റെ ഒരു രംഗം മാത്രമേ ഇപ്പോൾ കണ്ടിട്ടുള്ളൂ എന്നും രണ്ടു...

പാർട്ടി വിട്ടാൽ ജി സുധാകരൻ ‘ശൂ’ എന്ന് എം എം മണി

ജി.സുധാകരനെതിരെ പരാമർശവുമായി എം എം മണി എംഎൽഎ. പാർട്ടി വിട്ടാൽ ജി സുധാകരൻ 'ശൂ' .പാർട്ടിയുമായി പതിറ്റാണ്ടുകൾ ബന്ധമുള്ള എത്രയോ പേരാണ് പാർട്ടിയിൽ നിന്ന്...

ജി. സുധാകരനെ സിപിഎം അപമാനിച്ച് പുറത്താക്കി; സത്യസന്ധനായ കമ്മ്യൂണിസ്റ്റിനോട് ചെയ്തത് കൊടുംചതി : രമേശ് ചെന്നിത്തല

അരനൂറ്റാണ്ടിലേറെക്കാലം പാർട്ടിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ച, തികഞ്ഞ സത്യസന്ധനായ കമ്മ്യൂണിസ്റ്റ് നേതാവ് ജി. സുധാകരനെ സിപിഎം അപമാനിച്ച് പുകച്ചു പുറത്തുചാടിച്ചിരിക്കുകയാണ് എന്ന് രമേശ് ചെന്നിത്തല. വിദ്യാർത്ഥി...

ജി സുധാകരൻ പാർട്ടിയെ ചതിച്ചു; സജി ചെറിയാൻ

പാർട്ടിക്ക് അകത്തുനിന്ന് നിലപാടുകൾ പറയുകയാണ് വേണ്ടിയിരുന്നത്.അല്ലാതെ പാർട്ടിയെ ചതിക്കുന്ന നിലപാട് ചെയ്തത് ശരിയായില്ലന്ന് മന്ത്രി സജി ചെറിയാൻ.ജി സുധാകരന് പറഞ്ഞ കാര്യങ്ങൾക്ക് പാർട്ടി മറുപടി...