വിഷവായു ശ്വസിച്ച്‌ മൂന്നുപേർ മരിച്ചു

റെഡ്ഡിപാളയത്ത് മാൻഹോളില്‍നിന്നുള്ള വിഷവായു ശ്വസിച്ച്‌ മൂന്നുപേർ മരിച്ചു.

രണ്ട് സ്ത്രീകളും 15 വയസുള്ള കുട്ടിയുമാണ് മരിച്ചത്.
രണ്ടുപേർ ചികിത്സയിലാണ്. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവാതകം പുറത്തേക്ക് വന്നത്.

രാവിലെ ശുചിമുറി തുറന്നപ്പോള്‍ വിഷവാതകം പടരുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഉടൻ മരിച്ചു.

ഇവരുടെ ശബ്ദംകേട്ടെത്തിയ സമീപവാസിയായ 15 വയസുള്ള കുട്ടിയും വിഷവായു ശ്വസിച്ച്‌ മരണപ്പെടുകയായിരുന്നു.

അതേസമയം റെഡ്ഡിപാളയം മേഖലയിലെ വീടുകള്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റെഡ്ഡിപാളയം, പുതുനഗർ മേഖലകളിലെ മുഴുവൻ മാൻഹോളുകളും തുറക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

പുതുനഗർ മേഖലയിലുള്ളവർക്ക് ജാഗ്രതാനിർദേശം നല്‍കി. ജില്ലാ കലക്ടർ, റവന്യൂ ഉദ്യോഗസ്ഥർ, ഫയർഫോഴ്സ്, മെഡിക്കല്‍ സംഘം എന്നിവർ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...