റംബുട്ടാൻ പഴം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.പാല കിഴപറയാർ മരുതൂർ സുനില്‍ ലാലിന്‍റെ ഇളയ മകൻ ബദരീനാഥാണു (എട്ടു മാസം) മരിച്ചത്.ഇന്നലെ വൈകുന്നേരം ആറിന് കിഴപറയാറിലെ വീട്ടിലായിരുന്നു സംഭവം. റംബുട്ടാൻ പഴം പൊളിച്ചു നല്‍കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു.
ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻതന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊണ്ടയില്‍ കുടുങ്ങിയ റംബുട്ടാൻ കഷണം ആശുപത്രിയില്‍വച്ചാണു പുറത്തെടുത്തത്.ഖത്തറില്‍ വാഹന കമ്പനിയില്‍ ജീവനക്കാരനായ സുനില്‍ ലാല്‍ കഴിഞ്ഞ ദിവസമാണ് അവധിക്കു നാട്ടിലെത്തിയത്.