ശക്തമായ മഴ : കൊച്ചിയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

തൊടുപുഴ/ കൊച്ചി : എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്തമായ മഴ.

കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി.

ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂറായി ഇടപ്പള്ളിക്കു സമീപം പിടിച്ചിട്ടിരിക്കുന്നു.

വൈകിട്ട് 7.03ന് എറണാകുളം നോർത്തിൽനിന്ന് യാത്ര തിരിച്ച് 7.13ന് യാത്ര തടസ്സപ്പെട്ടു.

തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് രണ്ടുമണിക്കൂറായി കളമശ്ശേരിയിൽ പിടിച്ചിട്ടിരിക്കുന്നു.

ചെന്നൈ മെയിൽ അരമണിക്കൂറിലേറെയായി എറണാകുളം നോർത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു.

7.40 ന് പുറപ്പെടേണ്ട എറണാകുളം-ഗുരുവായൂർ പാസഞ്ചർ ഇതുവരെ പുറപ്പെട്ടിട്ടില്ല. 

8.55ന് എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന യശ്വന്ത്പൂർ ഗരീബരഥ് ഒരു മണിക്കൂറോളം വൈകിയോടുന്നു. 

7.49നാണ് എറണാകുളം –ഗുരുവായൂർ പാസഞ്ചർ പുറപ്പെടേണ്ടത് എങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല.

ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു.

വൈകിട്ട് ആറരയോടെ പെയ്ത മഴയിലും കനത്ത കാറ്റിലും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും ട്രാക്കുകള്‍ക്ക് സമീപിത്തെ വൈദ്യുത ലൈനുകളിലേക്ക് വീണതാണ് ഇവ പൊട്ടാൻ കാരണം.

ശക്തമായ കാറ്റിലും മഴയിലും വൈക്കപ്രയാറിലും കിഴക്കേനടയിലും മരങ്ങൾ വീണു.

വൈക്കത്ത് പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. നഗരപ്രദേശത്ത് ഉൾപ്പെടെ വൈദ്യുതി നിലച്ചു. 

തൊടുപുഴയിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരം വീണ് വീട് തകർന്നു.

മലയോര മേഖലയിലും ഇടവെട്ടു മഴ പെയ്യുന്നുണ്ട്. കരുണാപുരത്ത് മരം കടപുഴകി വീണു,

ആർക്കും പരുക്കില്ല. കൊച്ചിയിൽ കാറ്റിലും മഴയിലും പലയിടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. 

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....